തൃശൂർ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ചു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണ റാലി നടത്തി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനം ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്നു നടന്ന കുത്തിയിരുപ്പ് സമരം ടി.എൻ. പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷ ത വഹിച്ചു.
കോണ്‍ഗ്രസ് നേതാക്കളായ പി.എ മാധവൻ, അനിൽ അക്കര, എം.കെ പോൾസണ്‍, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, സി.എസ് ശ്രീനിവാസൻ, ജോണ്‍ ഡാനിയേൽ, എ. പ്രസാദ്, റിജിൽ മാക്കുറ്റി, ജോസഫ് ടാജറ്റ്, ഐ.പി പോൾ, സി.ഒ. ജേക്കബ്, ഡോ. നിജി ജസ്റ്റിൻ, എൻ.കെ. സുധീർ, കെ. ഗോപാലകൃഷ്ണൻ ,കെ.എഫ്. ഡൊമിനിക്, കെ.കെ. ബാബു, സജീവൻ കുരിയച്ചിറ, കല്ലൂർ ബാബു, കെ.എച്ച്. ഉസ്മാൻ ഖാൻ, ലീലാമ്മ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ വച്ചു നരേന്ദ്രമോദിയുടെ കോലം കോണ്‍ഗ്രസ് പ്രവർത്തകർ കത്തിച്ചു. കോണ്‍ഗ്രസ് പ്രവ ർത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ് തു നീക്കി.
തൃശൂരിൽ കോണ്‍ഗ്രസ് പ്രകടനം: പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി
11:37 PM Mar 25, 2023 | Deepika.com