ജനാധിപത്യത്തിനു മാനക്കേട്: ആന്റോ ആന്റണി
10:37 PM Mar 25, 2023 | Deepika.com
പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നാവടപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ജനാധിപത്യത്തിനു മാനക്കേടാണെന്ന് ആന്റോ ആന്റണി എംപി. മഹത്തായ ജനാധിപത്യ സംസ്കാരം നിലനിന്നുവന്ന രാജ്യത്ത് ഇപ്പോള്‍ അതിനെയെല്ലാം തച്ചുടച്ച് എതിരാളികളെ നിശബ്ദരാക്കാന്‍ ജുഡീഷറിയെ കൂട്ടുപിടിക്കുന്ന തന്ത്രം അപകടകരമാണ്. ഇതിനെതിരേ രാജ്യവ്യാപകമായ പ്രക്ഷോഭം കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ആന്റോ പറഞ്ഞു.