തിരുവല്ല: മലങ്കര കാത്തലിക് മദേഴ്സ് ഫോറം തിരുവല്ല അതിരൂപതാസമിതിയുടെ നേതൃത്വത്തില്‍ സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ മാതൃസംഗമം നടത്തി.
എംസിഎംഎഫ് അതിരൂപത പ്രസിഡന്റ് റോസ് മേരി ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത സംഗമം ഉദ്ഘാടനം ചെയ്തു. അതിരൂപത വികാരി ജനറാള്‍ റവ.ഡോ. ഐസക്ക് പറപ്പള്ളില്‍, കത്തീഡ്രല്‍ വികാരി ഫാ. മാത്യു പുനക്കുളം, റ്റിന്‍സി അനീഷ്, ലിജി ഉലഹന്നാന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
എംസിഎംഎഫ് അതിരൂപത സെക്രട്ടറി സൂസമ്മ തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫാമിലി അപ്പൊസ്തലേറ്റ് അതിരൂപത ഡയറക്ടര്‍ ഫാ. തോമസ് തോപ്പില്‍കളത്തില്‍ സ്വാഗതവും എംസിഎംഎഫ് അതിരൂപത ആനിമേറ്റര്‍ സിസ്റ്റര്‍ സെറീന എസ്ഐസി നന്ദിയും പറഞ്ഞു. വടവാതൂര്‍ സെന്റ് തോമസ് അപ്പൊസ്തലേറ്റ് സെമിനാരി പ്രഫസര്‍ റവ.ഡോ. ജോസഫ് കടുപ്പില്‍ ക്ലാസെടുത്തു. സഭയ്ക്കും സമർപ്പിതർക്കുമെതിരെ നടക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് സെക്രട്ടറി സിസ്റ്റര്‍ ഷീബ ഒഎസ്എസ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.
തിരുവല്ല അതിരൂപത മാതൃസംഗമം
10:37 PM Mar 25, 2023 | Deepika.com