മാരാമണ്‍: നിര്‍ജീവ അവസ്ഥയില്‍ നിന്നു സജീവതയിലേക്കും അതുവഴി യേശുവിലേക്കും എത്തിച്ചേരാന്‍ പരിശുദ്ധ അമ്മയോടുള്ള മധ്യസ്ഥത നമ്മെ സഹായിക്കുമെന്നു തിരുവല്ല അതിരൂപത മുന്‍ വികാരി ജനറാള്‍ തോമസ് കൊടിനാട്ടുകുന്നേല്‍ കോര്‍ എപ്പിസ്കോപ്പ. മാരാമണ്‍ സെന്റ് ജോസഫ് റോമന്‍ കത്തോലിക്ക പള്ളി അങ്കണത്തില്‍ നടന്നുവരുന്ന കരിസ്മാറ്റിക് കണ്‍വന്‍ഷനില്‍ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഫാ. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍ വചനശുശ്രൂഷ നിര്‍വഹിച്ചു. ഫാ. ജോഷി പുതുപ്പറമ്പില്‍ ഫാ. ഫ്രാന്‍സിസ് പത്രോസ്, ഫാ. ജോര്‍ജ് ലോബോ, ഫാ. മാത്യു നിരപ്പാറഎന്നിവര് പ്രസംഗിച്ചു.
ഇന്നു വൈകുന്നേരം തിരുവല്ല അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത സമാപന സന്ദേശം നല്‍കും. കുര്‍ബാനയ്ക്ക് ആറന്മുള സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. ഫ്രാന്‍സിസ് പത്രോസ് മുഖ്യകാര്‍മികത്വം വഹിക്കും. മോണ്‍. സെബാസ്റ്റിയന് പൂവത്തിങ്കല്‍ വചന പ്രഘോഷണത്തിനും ആത്മാഭിഷേക ശുശ്രൂഷയ്ക്കും നേതൃത്വം നല്‍കും.
മാരാമണ്‍ കരിസ്മാറ്റിക് കണ്വന്ഷന് ഇന്നു സമാപിക്കും
10:34 PM Mar 25, 2023 | Deepika.com