വടക്കാഞ്ചേരി: എൽപി സ്കൂളിനു മുന്നിലെ ട്രാൻസ്ഫോർമർ അപകടം ക്ഷണിച്ചു വരുത്തും. മാസങ്ങളായിട്ട് ട്രാൻസ്ഫോർമറിന്റെ അവസ്ഥയാണിത്.
ദിനംപ്രതി നിരവധി യാത്രക്കാരും നൂറുകണക്കിനു വിദ്യാർഥികളുമെത്തുന്ന സ്കൂളിനു മുന്നിലെ ട്രാൻസ്ഫോർമറിന്റെ സുരക്ഷ വലയമാണു തകർന്നു കിടക്കുന്നത്.
ഒരു വിളിപ്പാടകലെയാണ് കെഎസ്ഇബി ഓഫീസും നഗരസഭ കാര്യാലയവും പ്രവർത്തിക്കുന്നത്. എന്നിട്ടും സംഭവം കണ്ടില്ലെന്ന മട്ടാണ് അധികൃതർക്ക്.
ട്രാൻസ്ഫോർമർ അപകടാവസ്ഥയിൽ
12:59 AM Mar 25, 2023 | Deepika.com