പെരിങ്ങണ്ടൂർ: റീഹാബിലിറ്റേഷൻ പ്രൊഫഷണൽസിന്റെയും സ്പെഷൽ സ്കൂൾ ടീച്ചേഴ്സിന്റെയും പരിശീലന പരിപാടിയുടെ ഭാഗമായി കേന്ദ്രസർക്കാരിന്റെ അനുമതിയോടെ പോപ്പ് പോൾ മേഴ്സി ഹോം ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ദേശീയ സെമിനാർ ആരംഭിച്ചു.
വിവിധ ജില്ലകളിൽ നിന്നായി 100 പ്രഫഷണൽ സെമിനാറിൽ പങ്കെടുക്കുന്നു. തൃശൂർ ഗവ. മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഴ്സി ഹോം ഡയറക്ടറും ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പലുമായ ഫാ. ജോൺസൺ അന്തിക്കാട്ട് അധ്യക്ഷത വഹിച്ചു.
എൻ.വി. ബേബിച്ചൻ, കെ.എസ്. സുധീഷ എന്നിവർ സംസാരിച്ചു. കോയമ്പത്തൂർ രാമകൃഷ്ണ മിഷൻ വിവേകാനന്ദ
എഡ്യുക്കേഷൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് പ്രഫസർ ഡോ. സൗമ്യ ചന്ദ്ര, തൃശൂർ സോഷ്യൽ ജസ്റ്റിസ് സൂപ്രണ്ട് സിനോ സേവി, കോഴിക്കോട് കോമ്പോസിറ്റ് റീജണൽ സെന്റർ ലക്ച്ചറർ ജയ്സൺ പീറ്റർ, ഗീതാഗോപി തുടങ്ങിയവർ ക്ലാസുകൾക്കു നേതൃത്വം നൽകുന്നു. ഈ മേഖലയിൽ 42 സെമിനാറുകൾക്കു പോപ്പ് പോൾ മേഴ്സി ഹോം നേതൃത്വം നൽകിയിട്ടുണ്ട്.
പോപ്പ് പോൾ മേഴ്സി ഹോമിൽ ദേശീയ സെമിനാർ
12:58 AM Mar 25, 2023 | Deepika.com