തൃശൂർ: സംസ്ഥാന സർക്കാരിന്റെ അബ്ക്കാരി നയത്തിനെതിരെ മദ്യനിരോധന സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകീട്ട് നാലിന് തൃശൂർ കോർപറേഷൻ ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തും. മദ്യലഭ്യത കുറയ്ക്കുമെന്ന തെരെഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുക, മദ്യശാലകൾ ഘട്ടംഘട്ടമായി അടച്ചുപൂട്ടുക, മയക്കുമരുന്നും ലഹരിവസ്തുക്കളും വ്യാപിക്കുന്നതു കർശനമായി നിരോധിക്കുക, മദ്യനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തുന്നത്.
സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസന്റ് മാളിയേക്കൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ആന്റണി പന്തല്ലൂക്കാരൻ അധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറി ഇസാബിൻ അബ്ദുൾകരിം ആമുഖപ്രസംഗം നടത്തും. ജില്ലാ ജനറൽ സെക്രട്ടറി ഈപ്പൻ കരിയാറ്റിൽ സ്വാഗതം പറയും. ഇരിങ്ങാലക്കുട രൂപത കെസിബിസി കോ-ഒാർഡിനേറ്റർ സേവ്യർ പള്ളിപ്പാട്ട്, അഡ്വ. ടി. ഗോപകുമാർ, കെ.എ. ഗോവിന്ദൻ, തോമസ് ചിറമേൽ, സജീവൻ നടത്തറ, കെ.കെ. സത്യൻ, മാർട്ടിൻ പേരെക്കാടൻ തുടങ്ങിയവർ സംസാരിക്കും.
കോർപറേഷൻ ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തും
12:58 AM Mar 25, 2023 | Deepika.com