പാവറട്ടി: എളവള്ളി ഗ്രാമപഞ്ചായത്തിന്റെ പൂവത്തൂർ ബസ് സ്റ്റാൻഡിലെ ഗതാഗത പാർക്കിംഗ് സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായി വിപുലമായ യോഗം ഇന്നു നടക്കും.
പൂവത്തൂർ ബസ് സ്റ്റാൻഡിലുള്ള കോരു മാസ്റ്റർ മെമ്മോറിയൽ ഹാളിൽ രാവിലെ 10ന് ചേരുന്ന യോഗത്തിൽ എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ്, ജനപ്രതിനിധികൾ, പാവറട്ടി സ്റ്റേഷൻ എസ്എച്ച്ഒ എം.കെ. രമേഷ്, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ, ഓട്ടോ, ടാക്സി ഡ്രൈവേഴ്സ് യൂണിയൻ ഭാരവാഹികൾ, ബസ് ഉടമ യൂണിയൻ ഭാരവാഹികൾ, ബസ് തൊഴിലാളി യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
പൂവത്തൂർ സെന്ററിലെ ഗതാഗതക്കുരുക്ക് പരിഹരിച്ച് ബസ് സ്റ്റാൻഡ് നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് അധികൃതർ യോഗം വിളിച്ചു ചേർത്തിട്ടുള്ളത്.
ഗതാഗത പാർക്കിംഗ് സംവിധാനം നവീകരിക്കൽ; യോഗം ഇന്ന്
12:58 AM Mar 25, 2023 | Deepika.com