തൃശൂർ: കേരള നോണ്‍ ടീച്ചിംഗ് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി തൃശൂർ ശ്രീകേരള വർമ കോളജിൽ നടക്കും. ഇന്നു രാവിലെ 10ന് സംസ്ഥാന കൗണ്‍സിൽ ചേരും. വൈകിട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും.
പ്രമോദ് വെള്ളച്ചാൽ പ്രഭാഷണം നടത്തും. നാളെ രാവിലെ 9.30ന് പ്രതിനിധി സമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സമ്മേളനം, യാത്രയയപ്പ് സമ്മേളനം, മുൻകാല സാരഥികളെ ആദരിക്കൽ എന്നിവ നടക്കും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് ജേക്കബ് സി. നൈനാൻ, ജനറൽ സെക്രട്ടറി എൻ. സത്യാനന്ദൻ, കെ. ഗിരിധരൻ, പ്രേംരാജ് എന്നിവർ പങ്കെടുത്തു.
കെഎൻടിഇഒ സംസ്ഥാന സമ്മേളനം
12:56 AM Mar 25, 2023 | Deepika.com