തൃശൂർ: മുരിയാട് ഗ്രാമപഞ്ചായത്തിന്റെ ജീവധാര, പുന്നയൂർകുളം ഗ്രാമ പഞ്ചായത്തിന്റെ കടലാമ സംരക്ഷണം പദ്ധതികൾക്കു നൂതന കമ്മിറ്റി യോഗത്തിൽ അംഗീകാരം നൽകി. കോലഴി, എരുമപ്പെട്ടി, കൊണ്ടാഴി, എളവള്ളി, മതിലകം ഗ്രാമപഞ്ചായത്തുകളുടെ നൂതന പദ്ധതികളുടെ ഭേദഗതികളും യോഗത്തിൽ അംഗീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നൂതന പദ്ധതികൾ പരിശോധിച്ച് അനുമതി നൽകാൻ കളക്ടറേറ്റിൽ ചേർന്ന ജില്ലാതല നൂതന കമ്മിറ്റി യോഗത്തിലാണു തീരുമാനം. ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ അധ്യക്ഷത വഹിച്ചു.
മുരിയാട്, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ വികസന കമ്മീഷണർ ശിഖ സുരേന്ദ്രൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത, ഡിഡിപി ബെന്നി ജോസെഫ്, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഒ.ജി സൂരജ, സാമൂഹ്യനീതി ഓഫീസർ പി. മീര, മറ്റു ജില്ലാതല ഉദ്യോഗസ്ഥരുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ജീവധാര, കടലാമ സംരക്ഷണ പദ്ധതികൾക്ക് അംഗീകാരം
12:56 AM Mar 25, 2023 | Deepika.com