മതിലകം: പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 40കാരന് ഇരട്ട ജീവപര്യന്തം തടവും രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. മതിലകം സുനാമി കോളനി സ്വദേശി കുഞ്ഞുമാക്കൻപുരക്കൽ വീട്ടിൽ സതീഷ് (സനാഥൻ -40) നെയാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷൽ പോക്സോ കോടതി ശിക്ഷിച്ചത്.
2018 ഓഗസ്റ്റ് മുതൽ 2020 മാർച്ച് വരെയുള്ള കാലയളവിനിടെയായിരുന്നു പീഡനം. ഇക്കാലയളവിനുള്ളിൽ പ്രതി പലതവണ കുട്ടിയെ പീഡനത്തിനിരയാക്കി എന്നാണ് കേസ്. മതിലകം എസ്ഐ ആയിരുന്ന കെ.എസ്. സൂരജാണ് കേസ് രജിസ്റ്റർ ചെയ്തത്. സിഐ ആയിരുന്ന എ. അനന്തകൃഷ്ണൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
പിഴത്തുക അതിജീവിതയ്ക്കു നൽകാനും വിധിന്യായത്തിലുണ്ട്. പിഴ അടയ്ക്കാത്ത പക്ഷം ഒരു വർഷവും രണ്ട് മാസവും കൂടി അധികം ശിക്ഷ അനുഭവിക്കണം.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. സിനിമോൾ ഹാജരായി. കേസിന്റെ നടത്തിപ്പിൽ പ്രോസിക്യൂഷനെ സഹായിക്കാനായി ആളൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.ആർ. രജനിയും ഉണ്ടായിരുന്നു.
14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 40കാരന് ഇരട്ട ജീവപര്യന്തം തടവ്
12:56 AM Mar 25, 2023 | Deepika.com