കയ്പമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
കയ്പമംഗലം ചളിങ്ങാട് സ്വദേശി കൊച്ചിപറന്പിൽ വീട്ടിൽ സിറാജ് (33), ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി കൊച്ചിപ്പറന്പിൽ അസീസ് (49) എന്നിവരെയാണ് കയ് പമംഗലം എസ്എച്ച്ഒ കൃഷ് ണപ്രസാദും സംഘവും അറസ്റ്റ് ചെയ്തത്.
പൊന്നന്പിളി, എടത്തിരുത്തി എന്നീ സ്ഥലങ്ങളിൽ നിന്നാണ് പ്രതികളെ കഴിഞ്ഞ ദിവസം പിടികൂടിയത്. ഇക്കഴിഞ്ഞ 20 ന് ഉച്ചതിരിഞ്ഞ് 2.30ഓടെയാണ് പനന്പിക്കുന്നിൽ വച്ച് കയ്പമംഗലം സ്വദേശി തിണ്ടിക്കൽ വീട്ടിൽ ഷാജഹാനെ ഇവർ ആക്രമിച്ചത്.
ഇരുന്പ് പൈപ്പുകൊണ്ടുള്ള അടിയേറ്റ് ഇരുകൈകൾക്കും ഒടിവ് സംഭവിച്ചിരുന്നു.
സീനിയർ സിപിഒ വഹാബ്, സിപിഒ ആനന്ദ് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.
യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
12:54 AM Mar 25, 2023 | Deepika.com