ചാലക്കുടി: മികച്ച ആരോഗ്യ കേന്ദ്രത്തിനുള്ള സംസ്ഥാന സർക്കാരിന്റെ കായകല്പം അവാർഡ് കരസ്ഥമാക്കിയ വി.ആർ. പുരം അർബൻ കുടുംബാരോഗ്യ കേന്ദ്രത്തിന് തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അവാർഡ് സമർപ്പിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സണ്‍ ആലീസ് ഷിബു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദിപു ദിനേശ്, പൊതുമരാമത്ത് ചെയർപേഴ്സണ്‍ സൂസമ്മ ആന്റണി, കൗണ്‍സിലർ കെ.പി. ബാലൻ, മെഡിക്കൽ ഓഫീസർ ഡോ. വിബിൻ ചുങ്കത്ത്, ആശുപത്രി ജീവനക്കാർ എന്നിവർ ചേർന്ന് രണ്ടുലക്ഷം രൂപയും മെമന്റോയും സർട്ടിഫിക്കറ്റും അടങ്ങിയ അവാർഡ് മന്ത്രിയിൽ നിന്നും സ്വീകരിച്ചു.
വി.ആർ. പുരം കുടുംബാരോഗ്യ കേന്ദ്രത്തിന് ആരോഗ്യ മന്ത്രി അവാർഡ് സമ്മാനിച്ചു
12:54 AM Mar 25, 2023 | Deepika.com