മീ​റ്റിം​ഗ് ഒന്നേകാൽ മണിക്കൂർ വൈകി; അന്നമനടയിൽ യുഡിഎ​ഫ് ഇ​റ​ങ്ങി​പ്പോ​യി

12:54 AM Mar 25, 2023 | Deepika.com
അ​ന്ന​മ​ന​ട: അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മീ​റ്റിം​ഗ് സ​മ​യ​ത്തി​നു തു​ട​ങ്ങാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യുഡിഎ​ഫ് അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോയി. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നിനു പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വി​ളി​ച്ചുചേ​ർ​ക്കു​ക​യും എ​ന്നാ​ൽ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​തുമാണ് വി​വാ​ദ​മാ​യ​ത്.
രാവിലെ 11 നായിരുന്നു യോഗം. എ​ന്നാ​ൽ 12.15 ക​ഴി​ഞ്ഞി​ട്ടും യോഗം തു​ട​ങ്ങാ​ത്ത​തി​നെക്കുറി​ച്ച് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യോ​ടു അ​ന്വേ​ഷി​ച്ച​പ്പോ​ൾ പ്ര​സി​ഡ​ന്‍റ് എ​ത്തി​യശേ​ഷ​മേ ആ​രം​ഭി​ക്കൂവെ​ന്നു പ​റ​ഞ്ഞ​താ​യി യുഡിഎ​ഫ് അംഗം കെ.​കെ. ര​വി ന​ന്പൂ​തി​രി പ​റ​ഞ്ഞു. കാ​ത്തി​രി​പ്പ് മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ട​പ്പോ​ൾ യു​ഡിഎ​ഫ് അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ച് ഇ​റ​ങ്ങി​പ്പോ​യി. വെ​ള്ളി​യാ​ഴ്ച പ​ന്ത്ര​ണ്ട​ര​യോ​ടെ മു​സ്‌ലിം അം​ഗ​ങ്ങ​ൾ​ക്ക് പ​ള്ളി​യി​ൽ പോ​കേ​ണ്ട​തു​ള്ള​തി​നാ​ൽ യോ​ഗം മ​റ്റൊ​രു ദി​വ​സ​ത്തേ​ക്കു മാ​റ്റിവ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സ​മ്മ​തി​ച്ചി​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു.
യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​യ കെ.​കെ. ര​വി​ന​ന്പൂ​തി​രി, ടെ​സി ടൈ​റ്റ​സ്, സു​നി​ത സ​ജീ​വ​ൻ, ല​ളി​താ ദി​വാ​ക​ര​ൻ, ആ​നി ആ​ന്‍റോ, സി.​കെ. ഷി​ജു എ​ന്നി​വ​രാ​ണു പ്ര​തി​ഷേ​ധി​ച്ച് ഇ​റ​ങ്ങി​പ്പോ​യ​ത്.