കൊടുങ്ങല്ലൂർ: ഭരണിയോടനുബന്ധിച്ച് വിവിധ സംഘടനകളും ദേവസ്വം ബോർഡും നടത്തിയ വ്യാപകമായ അന്നദാനവും കുടിവെള്ള വിതരണവും ഭക്തർക്ക് അനുഗ്രഹമായി.
സേവാഭാരതിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ തെക്കേനടയിൽ ഒരുക്കിയ അന്നദാന പന്തലിൽ രണ്ടുലക്ഷത്തിലേറെ ഭക്തർക്കാണ് അന്നദാനം നടത്തിയത്. പ്രഭാത ഭക്ഷണവും ഉച്ചയ്ക്കും രാത്രിയും ആണ് ഭക്തർക്ക് അന്നദാന പന്തലിൽ ഭക്ഷണം വിളന്പിയത്.
കൊച്ചിൻ ദേവസ്വം ബോർഡ്, നായർ സർവീസ് സൊസൈറ്റി, കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്ക്, കൊടുങ്ങല്ലൂർ നഗരസഭ, തിരുവഞ്ചിക്കുളം ക്ഷേത്ര ക്ഷേമ സമിതി എന്നിവരുടെ നേതൃത്വത്തിലും അന്നദാനം നടന്നു.
അന്നദാനവും കുടിവെള്ള വിതരണവും നടത്തി
12:54 AM Mar 25, 2023 | Deepika.com