കോഴഞ്ചേരി: കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നവീകരിച്ച മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എംസിഎഫ്) കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി നിർവഹിച്ചു.
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ, അംഗം സാറാമ്മ ഷാജന്, കോഴഞ്ചേരി പഞ്ചായത്ത് ശുചിത്വ മിഷന് കണ്‍വീനര്‍ ബിജിലി പി. ഈശോ, വാര്‍ഡ് അംഗങ്ങളായ ടി.ടി. വാസു, സുമിത ഉദയന്‍, ജിജി വര്‍ഗീസ്, ബിജോ പി. മാത്യു, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത ഫിലിപ്പ്, സോണി കൊച്ചുതുണ്ടിയില്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, സാലി ഫിലിപ്പ്, ഗീതു മുരളി, പഞ്ചായത്ത് സെക്രട്ടറി ഷാജി തമ്പി എന്നിവര്‍ പ്രസംഗിച്ചു.
എംസിഎഫ് ഉദ്ഘാടനം ചെയ്തു
10:55 PM Mar 24, 2023 | Deepika.com