അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് സ​മു​ച്ച​യം ഉ​ദ്ഘാ​ട​നം നാളെ

01:09 AM Mar 24, 2023 | Deepika.com
കാ​ഞ്ഞാ​ണി: അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പു​തി​യ ഓ​ഫീ​സ് സ​മു​ച്ച​യം നാളെ ​വൈ​കീ​ട്ട് ആറിന് ​മ​ന്ത്രി​മാ​രാ​യ എം.​ബി. രാ​ജേ​ഷും കെ. ​രാ​ജ​നും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​കെ. കൃ​ഷ്ണ​കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും. ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി, മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഡേ​വീ​സ്, ഗീ​താ ഗോ​പി ഉ​ൾ​പ്പെ​ടെ​യു​ള്ള ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. മു​ൻ എം​എ​ൽ​എ ഗീ​താ ഗോ​പി​യു​ടെ ആ​സ്തി വി​ക​സ​ന​ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച 50 ല​ക്ഷം രൂ​പ​യും ബ്ലോ​ക്കി​ന്‍റെ 20 ല​ക്ഷം രൂ​പ​യും ചെ​ല​വ​ഴി​ച്ചാ​ണ് ഓ​ഫീ​സ് ന​വീ​ക​രി​ച്ച​ത്. ഓ​ഫീ​സ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​വ​രെ​യും കോ​വി​ഡി​ൽ സ​ഹാ​യി​ച്ച​വ​രെ​യും ആ​ദ​രി​ക്കും.
കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​കളോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ തു​ട​ങ്ങു​ക. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ബി. മാ​യ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​എ​സ്. ന​ജീ​ബ്, സി.​ആ​ർ. ര​മേ​ഷ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.