ചിറ്റാട്ടുകര: എളവള്ളി പഞ്ചായത്ത് ഭരണാധികാരികൾ മണ്ണു മാഫിയയുടെ ഏജന്റായി പ്രവർത്തി ക്കുകയാണെന്നു ഭാരത് ദളിത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡ ന്റ് സി.സി. ശ്രീകുമാർ അഭിപ്രായ പ്പെട്ടു.
എളവള്ളി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാകയിൽ നടന്ന പ്രതിഷേധയോഗവും പ്രകടനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീകുമാർ. എളവള്ളി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം വാകയിൽ നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ. സ്റ്റാൻലിയേയും യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഷ്ണു എളവള്ളിയേയും അറസ്റ്റ് ചെയ്തതിനെതിരേയായിരുന്നു പ്രതിഷേധം.
3,500 ലോഡ് മണ്ണ് എടുക്കുന്നതിനുള്ള അനുമതി നൽകിയ എളവള്ളി പഞ്ചായത്ത് അധികൃതർ എത്രയും പെട്ടെന്ന് ലാൻഡ് ഡെവലപ്മെന്റ് പെർമിറ്റ് റദ്ദാക്കണമെന്നും കോണ്ഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് സി.ജെ. സ്റ്റാൻലി അധ്യക്ഷതവഹിച്ചു. ഡിസിസി സെക്രട്ടറി പി.കെ. രാജൻ, ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് എ.ടി. സ്റ്റീഫൻ, കോണ്ഗ്രസ് നേതാക്കളായ എ.ഡി. സാജു, സി.ഡി. ആന്റോ, വർഗീസ് മാനത്തിൽ, എൻ.കെ. സുലൈമാൻ, കോയ പോക്കാക്കില്ലത്ത്, തുടങ്ങിയവർ സംസാരിച്ചു.
എളവള്ളി: സിപിഐ എളവള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃതൃത്തിൽ പ്രതിഷേധയോഗം ചേ ർന്നു. വാക-ഇഞ്ചിക്കുന്ന് മണ്ണ് ഖനനത്തിനെതിരെ സിപിഐയുടെ നേതൃതൃത്തിൽ ടിപ്പർ ലോറി തടഞ്ഞ സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ഷാജി കാക്കശേരി, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് സി.കെ. രമേഷ്, സിപിഐ കണ്ടാണശേരി ലോക്കൽ സെക്രട്ടറി ശിവൻ വാക എന്നിവരെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചാണ് സിപിഐ എളവള്ളി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധയോഗം ചേർന്നത്. പ്രതിഷേധ യോഗം സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഷാജി കാക്കശേരി ഉദ് ഘാ ടനംചെയ്തു.
വാക-ഇഞ്ചിക്കുന്ന് മണ്ണ് ഖനനം: കോണ്ഗ്രസ് - സിപിഐ പ്രതിഷേധം
01:09 AM Mar 24, 2023 | Deepika.com