തൃശൂർ: സംസ്ഥാന ബോഡി ബിൽഡിംഗ് ചാന്പ്യൻഷിപ്പിൽ അച്ഛനും മകനും വെള്ളിത്തിളക്കം. മാസ്റ്റേഴ്സ് വിഭാഗത്തിലും സീനിയർ വിഭാഗത്തിലും അച്ഛൻ വെള്ളി മെഡൽ നേടിയപ്പോൾ കിഡ്സ് വിഭാഗത്തിലാണ് മകൻ നേട്ടം സ്വന്തമാക്കിയത്.
പ്രമുഖ ബോഡി ബിൽഡറും ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മെഡലുകളേറെ നേടുകയും ചെയ്തിട്ടുള്ള എ.യു. ഷാജുവാണ് മാസ്റ്റേഴ്സ് വിഭാഗത്തിലും 85 കിലോയിൽ കൂടുതലുള്ള സീനിയർ വിഭാഗത്തിലും വെള്ളി നേടിയത്.
മകൻ മുഹമ്മദ് ഫർസാൻ കിഡ്സ് വിഭാഗത്തിൽ അണ്ടർ 12 കാറ്റഗറിയിൽ വെള്ളി നേടി. ഈ മാസം 25, 26 തിയതികളിൽ ബീഹാറിലെ പട്നയിൽ നടക്കുന്ന മിസ്റ്റർ ഇന്ത്യ മത്സരത്തിനൊരുങ്ങുകയാണ് ഷാജു.
ബോഡി ബിൽഡിംഗ്: അച്ഛനും മകനും വെള്ളിത്തിളക്കം
01:05 AM Mar 24, 2023 | Deepika.com