സ്കൂൾ പുനർനിർമാണം; ധനസമാഹരണം നടത്തി

01:03 AM Mar 24, 2023 | Deepika.com
മുരിങ്ങൂർ: സെന്‍റ് ജോസഫ്സ് എൽപി സ്കൂൾ പുനർനിർമാണ ധന സമാഹരണം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ് ഘാ ടനം ചെയ്തു. എംഎൽഎ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ നൽകു മെന്ന് അദ്ദേ ഹം ചടങ്ങിൽ പ്രഖ്യാപിച്ചു. മുരിങ്ങൂർ കെസിവൈഎം ഭാരവാഹികൾ മൂന്നുലക്ഷം രൂപയുടെ ആദ്യ ചെക്ക് എംഎൽഎ ക്ക് കൈമാറി. ചെയർമാൻ റവ. ഡോ. പോൾ വെള്ളറയ്ക്കൽ അധ്യ ക്ഷനായി.
വിവിധ മേഖലകളിൽ നിന്നും ആദ്യ ദിനത്തിൽ ലഭിച്ചത് 17.30 ലക്ഷം രൂപയാണ്.ബ്ലോക്ക് പ്രസിഡന്‍റ് വേണു കണ്ഠരുമഠത്തിൽ, പഞ്ചായ ത്ത് പ്രസിഡന്‍റുമാരായ എം.എസ്.സുനിത (മേലൂർ),പ്രിൻ സി ഫ്രാൻ സിസ് (കാടുകുറ്റി), ജില്ലാ പഞ്ചായത്തംഗം ലീലാ സു ബ്രഹ്മ ണ്യൻ, ബ്ലോക്ക് പഞ്ചായത്തംഗം വനജ ദിവാകരൻ,വാർഡ് മെന്പർ പി.പി. പരമേശ്വരൻ, ജനപ്രതിനിധികളായ റിൻസി രാജേഷ്, ജിനേഷ്, മോളി തോമസ്, കെ.ആർ. രാജേഷ്, പ്രധാന അധ്യാപിക ലിജിയ, ഫിനാൻ സ് കണ്‍വീനർ സജി തുടങ്ങിയവർ പ്രസം ഗിച്ചു.