ചെന്ത്രാപ്പിന്നി: പുല്ലിനു തീ പിടിച്ച തു പരിഭ്രാന്തി സൃഷ്ടിച്ചു. കൊപ്രക്കളം അറബിക് കോളജിന് വടക്കു ഭാഗത്തു ഒഴിഞ്ഞ പറന്പിലെ പുല്ലിനാണ് ഇന്നലെ
ഉച്ചയ്ക്ക് 1.30 ന് തീ പിടിച്ചത്. വൈ ദ്യുതി ലൈനിലേക്കു തെങ്ങിൻ മടൽ വീണതാണ് അഗ്നി പടരാൻ കാരണമായതെന്നു പറയുന്നു. വിവരമറിയച്ചതിനെ തുടർന്നെത്തിയ വലപ്പാട് ഫയർ ഫോഴ്സ് സംഘം തീയണച്ചു.
സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കട്ടാടി, ഗ്രേഡ് സ്റ്റേഷൻ ഓഫീസർ പി.എസ്. നൗഷാദ്, സി.കെ. അനിൽകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ റോബിൻസ്, വിഷ് ണു, വിബിൻ, ബൈജു, വിഷ് ണുദാസ്, ഹോം ഗാർഡുമാരായ ശ്രീകുമാർ, ഗോപി തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.
പുല്ലിനു തീപിടിച്ചതു പരിഭ്രാന്തി പരത്തി
01:03 AM Mar 24, 2023 | Deepika.com