ബൈക്കിടിച്ച് പരിക്കേറ്റയാൾ മരിച്ചു
11:10 PM Mar 23, 2023 | Deepika.com
അരിന്പൂർ: ബൈക്കിടിച്ച് പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എറവ് ഉദയനഗറിൽ കാഞ്ഞിരത്തിങ്കൽ ഈനാശു(75) മരിച്ചു. കഴിഞ്ഞമാസം 28ന് രാവിലെ ആറിന് എറവ് കരുവാൻ വളവിനടുത്തായിരുന്നു അപകടം. അന്തിക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സഹോദരങ്ങൾ: റോസി, തോമസ്, വത്സ, പോൾസണ്‍, ആനി, പരേതരായ താണ്ടു, കൊച്ചമ്മ.