പത്തനംതിട്ട: ദൈവികജ്ഞാനം നേടാനുള്ള ആഗ്രഹമാണ് ഒരു വിശ്വാസിക്ക് എപ്പോഴും ഉണ്ടായിരിക്കേണ്ടതെന്ന് ഫാ. ഡാനിയേൽ പൂവണ്ണത്തിൽ. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ അങ്കണത്തിൽ കാത്തലിക് കൺവൻഷന്റെ രണ്ടാംദിവസം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ജ്ഞാനത്തോടൊപ്പം മറ്റെല്ലാ ദാനങ്ങളും സ്വർഗം നൽകുന്നതാണ്. അപ്പോസ്തലന്മാർ പ്രഘോഷിച്ചിരുന്നത് ഈ ജ്ഞാനമാണെന്നു ഫാ. ഡാനിയേൽ പൂവണ്ണത്തിൽ ചൂണ്ടിക്കാട്ടി.
മനുഷ്യരക്ഷയെ പ്രതിയുള്ള ദൈവീക പദ്ധതികൾ അടങ്ങുന്ന ജ്ഞാനം. ക്രിസ്തുവിനെ സംബന്ധിച്ച ഈ ജ്ഞാനം വെളിപാടിലൂടെ സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത എന്നിവരും വചന ശുശ്രൂഷയിൽ പങ്കെടുത്തു.
പന്തളം വൈദികജില്ലയിലെ വൈദികർ കാർമികത്വം വഹിച്ച വിശുദ്ധ കുർബാനയോടെയാണ് ഇന്നലെ കൺവൻഷൻ ആരംഭിച്ചത്.
ദൈവികജ്ഞാനം നേടാനുള്ള വ്യഗ്രത എപ്പോഴും ഉണ്ടാകണം: ഫാ. ഡാനിയേൽ പൂവണ്ണത്തിൽ
10:51 PM Mar 23, 2023 | Deepika.com