വിയ്യൂര്‍: പാടൂക്കാട് സെന്ററിനു സമീപം ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചിയ്യാരം ഗലീലിക്കു സമീപം വൃന്ദാവന്‍ റോഡില്‍ എലുവത്തിങ്കല്‍ ലിന്‍സന്റെ മകന് ലിജോണ്‍(27) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴരയ്ക്കാണ് അപകടമുണ്ടായത്.
മായന്നൂര്‍ സ്കൂളില്‍ കായികാധ്യാപകനായ ലിജോണ്‍ തൃശൂരില്‍നിന്നു വടക്കാഞ്ചേരിയിലേക്കു പോവുകയായിരുന്നു. വടക്കാഞ്ചേരിയില്‍ നിന്നു തൃശൂരിലേക്ക് വരികയായിരുന്ന ലോറിയാണ് സ്കൂട്ടറില്‍ ഇടിച്ചത്. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിയ്യൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
എട്ടുമാസം മുന്‍പാണ് ജോലിയിൽ പ്രവേശിച്ചത്. സംസ്കാരം ഇന്നു രാവിലെ 11ന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. റജീനയാണ് അമ്മ. ലിയോ സഹോദരിയാണ്.
വാഹനാപകടത്തില്‍ കായികാധ്യാപകന് മരിച്ചു
02:37 AM Mar 23, 2023 | Deepika.com