പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
02:37 AM Mar 23, 2023 | Deepika.com
കുട്ടനെല്ലൂർ: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന എരവി മംഗലം കിഴക്കേപ്പാട്ട് വാര്യത്ത് ഇന്ദിര വാരസ്യാർ (71) മരിച്ചു. ഞായറാഴ്ച വൈകീട്ട് വീട്ടിൽ വിളക്കിൽനിന്ന് തീ പടർന്നാണ് പൊള്ളലേറ്റത്. 40 ശതമാനം പൊള്ളലുണ്ടായിരുന്ന ഇവർ കോയന്പത്തൂർ ഗംഗ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വെളുപ്പിന് മരിച്ചു. ഭർത്താവ്: കോടന്നൂർ വാരിയത്ത് പരേതനായ കെ.യു. വാരിയർ. മക്കൾ: രാജു വാരിയർ (ടാറ്റാ ടീ, മൂന്നാർ ), ബിജു വാരിയർ (കാനഡ). മരുമക്കൾ. രഞ്ജിനി, പ്രിയ. സംസ്കാരം പിന്നീട്.