ഇരിങ്ങാലക്കുട: മാർക്കറ്റിലെ കെട്ടിടത്തിൽ നിന്നും വീണ് യുവാവ് മരിച്ചു. ഇരിങ്ങാലക്കുട മാർക്കറ്റ് സ്വദേശി പൊന്തോക്കൻ വർഗീസ് മകൻ ജാക്സണ് (46) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി ഏഴരയോടെ ആയിരുന്നു സംഭവം.
കെട്ടിടത്തിൽ നിന്ന് കാൽവഴുതി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജാക്സനെ ഉടൻ തന്നെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ധന്യ. മകൻ: ജെറാൾഡ്. സംസ്കാരം ഇന്നു രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രൽ പള്ളി സെമിത്തേരിയിൽ.
കെട്ടിടത്തിൽ നിന്നുവീണ് യുവാവ് മരിച്ചു
02:37 AM Mar 23, 2023 | Deepika.com