ചെത്തല്ലൂർ: കരിങ്കല്ലത്താണിയിൽ നടന്ന വാഹനാപകടത്തിൽ യുവതി മരിച്ചു. വെള്ളക്കുന്നിലെ കിഴക്കേക്കര അബ്ദുവിന്റെ ഭാര്യ സലീന(40)യാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.
രാവിലെ ലാബിലേക്ക് രക്തം പരിശോധിക്കുന്നതിന് സ്കൂട്ടറിൽ വരുന്പോഴാണ് അപകടം. പൂവത്താണി റോഡ് തിരിഞ്ഞ ഉടനെ മണ്ണാർക്കാട് ഭാഗത്തുനിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സലീന സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണതിനെ തുടർന്ന് തൽക്ഷണം മരിച്ചു.
സ്കൂട്ടർ ഓടിച്ചിരുന്ന അബ്ദുവിനെ പരിക്കുകളോടെ പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മക്കൾ: ശാഫി, ജിബ്ന, ശിനോഫ്.
കരിങ്കല്ലത്താണിയിൽ വാഹനാപകടം: യുവതി മരിച്ചു
02:37 AM Mar 23, 2023 | Deepika.com