വടക്കാഞ്ചേരി: നിർധന കുടുംബത്തിനു വീടൊരുക്കാൻ യുഎഇയിലെ വടക്കാഞ്ചേരി നിവാസികളായ പ്രവാസികളുടെ കൂട്ടായ്മയായ വടക്കാഞ്ചേരി സുഹൃദ് സംഘം. സുഹൃദ് സംഘത്തിലെ അംഗം കൂടിയായ പുല്ലാനിക്കാട് സ്വദേശി പുത്തൂക്കര വീട്ടിൽ വിക്ടറിനാണു വീടു നിർമിച്ചു നൽകുന്നത്. സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ തറക്കല്ലിട്ടു. കെ.കെ. അബൂബക്കർ, തെക്കേതിൽ അക്ബർഷാ, നഗരസഭ പ്രതിപക്ഷ നേതാവ് കെ. അജിത് കുമാർ, ഡിവിഷൻ കൗണ്‍സിലർ ജിജി സാംസണ്, ഹൈദർകോയ, വി.വി. ഫ്രാൻസിസ്, ഷാനുമച്ചാട് എന്നിവർ പ്രസംഗിച്ചു.
യുഎഇയിൽ വടക്കാഞ്ചേരി സുഹൃദ് സംഘം ഭാരവാഹികളായ പ്രസിഡന്റ് അഷ്റഫ് തിയ്യാട്ടിൽ, സെക്രട്ടറി ബിമൽ ജെയിംസ്, ട്രഷറർ അബ്ദുൾ ജലീൽ, ചാരിറ്റി കണ്‍വീനർ കെ.എ. ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് ഏകോപനം.
നിർധന കുടുംബത്തിന് വീടൊരുക്കി പ്രവാസി കൂട്ടായ്മ
12:35 AM Mar 23, 2023 | Deepika.com