കൊടുങ്ങല്ലൂർ: ക്ഷേത്രങ്ങൾ കേന്ദ്രമാക്കിയുള്ള
ഭക്തജന കൂട്ടായ്മകളിലൂടെ ക്ഷേത്രാഭിവൃദ്ധിയും ഗ്രാമക്ഷേമവും കൈവരിക്കാനാകുമെന്ന് ആർ
എസ്എസ് പ്രാന്തകാര്യവാഹ് പി.എൻ. ഈശ്വരൻ. േസേവാഭാരതിയുടെ ആഭിമുഖ്യത്തിൽ മീനഭരണിയോടനുബന്ധിച്ച് നടത്തുന്ന അന്നദാനയജ്ഞത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സേവാസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വലിയ തന്പുരാൻ കുഞ്ഞുണ്ണിരാജ ദീപപ്രോജ്വലനം നടത്തി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ. സുദർശനൻ അന്നദാനയജ്ഞം ഉദ്ഘാടനം ചെയ്തു. പ്രഫ.പി. നാരായണൻകുട്ടി അധ്യക്ഷതവഹിച്ചു. ദേവസ്വം ബോർഡംഗം പ്രേമരാജൻ, സേവാഭാരതി ജില്ലാ പ്രസിഡന്റ് മേജർ ജനറൽ ഡോ.പി. വിവേകാനന്ദൻ, ടി.ജെ. ജെമി, അഡ്വ.എം. ത്രിവിക്രമൻ അടികൾ എന്നിവർ സംസാരിച്ചു. മൂന്നുദിവസത്തെ തുടർച്ചയായ അന്നദാനത്തോടൊപ്പം പ്രഭാതഭക്ഷണം, കുടിവെള്ളം, ചികിത്സാ സഹായം, ആംബുലൻസ് സഹായം, ഇൻഫർമേഷൻ സെന്റർ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഭരണിയോടനുബന്ധിച്ച് അന്നദാനയജ്ഞം
12:33 AM Mar 23, 2023 | Deepika.com