ചാലക്കുടി: അതിരപ്പിള്ളി ട്രൈബൽ വാലി കാർഷിക പദ്ധതിയുടെ കാലാവധി രണ്ടുവർഷത്തേയ് ക്കുകൂടി ദീർഘിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കൃഷിമന്ത്രി പി. പ്രസാദ് നിർദേശിച്ചു.
പദ്ധതി കാലാവധി ദീർഘിപ്പിയ്ക്കണമെന്നാവശ്യപ്പെട്ട് സനീഷ്കുമാർ ജോസഫ് എംഎൽ എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് കൃഷി ഡയറക്ടർക്കു നിർദേശം നൽ കിയത്. കോവിഡ് മൂലമുണ്ടായ നിയന്ത്രണങ്ങൾ പദ്ധതി നടത്തിപ്പിനെ സാരമായി ബാധിച്ചതായും എംഎൽഎ യോഗത്തിൽ അറിയിച്ചു.
പദ്ധതിക്കു കീഴിൽ നട്ടുവളർത്തുന്ന ദീർഘകാലവിളകളുടെ തുടർ പരിപാലനത്തിന് കൂടുതൽ സമയം ആവശ്യമുള്ളതായും പദ്ധതിയ്ക്കായി രൂപീകരിച്ച ഫാർമർ ഓർഗനൈസേഷനുകൾ പ്രവർത്തനക്ഷമമാകുന്നതുവരെ സമയം ആവശ്യമുള്ളതായും ഉത്പന്ന വിപുലീകരണവും കയറ്റുമതിയും ആരംഭിക്കുന്നതിനും പദ്ധതി പൂർണതോതിൽ ഗുണകരമാകുന്നതിനും സമയം ആവശ്യമാണെന്നും യോഗം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുള്ള പദ്ധതിയുടെ മൂന്നുവർഷത്തെ കാലാവധി ഈ മാസം മുപ്പത്തിയൊന്നിന് അവസാനിക്കാനിരിക്കെയാണു കാലാവധി ദീർ ഘിപ്പിക്കാനുള്ള തീരുമാനമെടുത്തിട്ടുള്ളത്.
അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ഗോത്രസമൂഹത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ്, വനംവകുപ്പ്, പട്ടികവർഗ വികസന വകുപ്പ്, സഹകരണവകുപ്പ്, യുഎൻഡിപിഐ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
അതിരപ്പിള്ളി ട്രൈബൽ വാലി കാർഷിക പദ്ധതി: കാലാവധി ദീർഘിപ്പിക്കും
12:33 AM Mar 23, 2023 | Deepika.com