കാടുകുറ്റി: കാടുകുറ്റി ഗ്രാമപഞ്ചായത്തിൽ ആധുനിക രീതിയിലുള്ള ക്രിമറ്റോറിയം നിർമിക്കണമെന്ന് കേരളാ കോണ്ഗ്രസ്(എം) കാടുകുറ്റി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മൃതസംസ്കാര ചടങ്ങുകൾക്ക് സമീപ പഞ്ചായത്ത് ക്രിമറ്റോറിയങ്ങളെയും ചാലക്കുടി മുൻസിപ്പൽ ക്രിമറ്റോറിയത്തെയും ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്നും യോഗം ചൂണ്ടിക്കാട്ടി. ക്രിമറ്റോറിയം പണിയാൻ സ്ഥലം കണ്ടെത്തി അടുത്ത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനം നിറവേറ്റണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് ബാബു തോന്പ്ര അധ്യക്ഷനായി. നിക്സൻ പടുത്വാസ്, ശ്യാം ആത്രപ്പളളി, നന്ദകുമാർ തോട്ടപ്പള്ളി, ജയൻ മുക്രയത്ത്, സലീഷ് പണിക്കവീട്ടിൽ, ജാക്സൻ കാടുകുറ്റി, ജോസഫ് കോലോത്ത്, ഫ്രാൻസിസ് ജോണി, റെജി ജോസ്, ശിവദാസ് എന്നിവർ പ്രസംഗിച്ചു.
കാടുകുറ്റിയിൽ ആധുനിക രീതിയിൽ ക്രിമറ്റോറിയം നിർമിക്കണമെന്ന്
12:33 AM Mar 23, 2023 | Deepika.com