കോതപറന്പ്: വിദ്യാർഥികൾക്കു ഇനി വെള്ളത്തിൽ നീന്താതെ സ് കൂളിലെത്താം. ആല ഗോതുരുത്ത് റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ പണിയുമെന്ന് ഇ.ടി. ടൈസണ് എംഎൽഎ.
ദീർഘനാളായി ശ്രീനാരായണപുരം ആല ഗോതുരുത്ത് എൽപി സ്കൂളിലെ വിദ്യാർഥികൾ വേലിയേറ്റ സമയത്ത് മുട്ടിനുമേലെ വെള്ളം തരണംചെയ്താണ് സ്കൂളിൽ എത്തുന്നത്. സഞ്ചാരയോഗ്യമായ റോഡുണ്ടെങ്കിലും വേലിയേറ്റ സമയം റോഡിന്റെ താഴ്ന്ന പ്രദേശം അപകടപരമായ രീതിയിൽ വെള്ളം വന്നുനിറയും. ഈ ദുരവസ്ഥ ഗ്രാമപഞ്ചായത്തും സ്കൂൾ അധികൃതരും രക്ഷിതാക്കളും നാട്ടുകാരും ഇ.ടി. ടൈസണ് എംഎൽഎയുടെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു. എംഎൽഎയുടെ പ്രത്യേക ശുപാർശ പ്രകാരമാണ് പൊതുമരാമത്ത് വകുപ്പ് ഈ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ പണിയാൻ ഭരണാനുമതി നൽകിയത്.
രണ്ടുകോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നതെന്നും തുടർനടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും എംഎൽ എ അറിയിച്ചു.
വിദ്യാർഥികൾക്കു ഇനി നീന്താതെ സ്കൂളിലെത്താം; ആല-ഗോതുരുത്ത് റോഡ് പുനർനിർമിക്കും
12:33 AM Mar 23, 2023 | Deepika.com