ലോട്ടറി തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കണം: ഐഎൻടിയുസി
12:32 AM Mar 23, 2023 | Deepika.com
തൃശൂർ: കേന്ദ്രസംസ്ഥാന സർക്കാരുകളുടെ തെറ്റായ നികു തി നയത്തിനെതിരെ ഓൾ കേരള ലോട്ടറി ഏജന്റസ് ആൻഡ് സെല്ലേഴ്സ് കോണ്ഗ്രസ് ഐഎൻടിയുസി സംസ്ഥാനവ്യാപകമായി അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തു. വടക്കാഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റി യോഗം ജില്ലാ ആക്ടിംഗ് പ്രസിഡന്റ് പി.എൻ. സതീഷ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സുബ്രമണ്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി ജേക്കബ്, ജില്ല വൈസ്പ്രസിഡന്റ് എം.എൻ. ലതീന്ദ്രൻ, ജില്ല സെക്രട്ടറി കെ.എ. രാജീവ്, നേതാക്കളായ കെ.പി. സോമസുന്ദരൻ, ഗോപാലകൃഷ്ണൻ, എം.ഒ. തോമാസ്, വിനോദ് വിതയത്തിൽ, എം.ഡി. ഷൈജു എന്നിവർ പങ്കെടുത്തു.