അയ്യന്തോള്‍: എനിക്ക് സഹിക്കാന്‍ പറ്റണില്യ...ഇനിയെന്നാ ഒന്നു കാണുക...ആലപ്പുഴ ജില്ല കളക്ടറായി സ്ഥലംമാറിപോകുന്ന ഹരിത വി. കുമാറിന്റെ മുന്നില്‍ നിന്ന് പൊട്ടിക്കരഞ്ഞ കല്യാണിക്കുട്ടിയെ ഹരിത ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചതു നൊമ്പരക്കാഴ്ചയായി.
കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി വിവിധ കളക്ടര്‍മാരുടെ സഹായിയായി അവരുടെ വീട്ടില്‍ സേവനമനുഷ്ഠിക്കുകയാണു വടക്കാഞ്ചേരി പരുത്തിപ്ര സ്വദേശിനി കല്യാണിക്കുട്ടി. പുതിയ കളക്ടറായി കൃഷ്ണതേജ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കല്യാണിക്കുട്ടി തന്റെ പ്രിയപ്പെട്ട ഹരിത മാഡം പോകുന്നതില്‍ വിഷമിച്ച് പൊട്ടിക്കരഞ്ഞതും ഹരിത ഇവരെ ആശ്വസിപ്പിച്ചതും.
ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ച് കളക്ടര്‍ ഹരിത
12:32 AM Mar 23, 2023 | Deepika.com