സ്വന്തം ലേഖകൻ
തൃശൂർ: കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ നാലു പ്രതികൾക്ക് അഞ്ചു വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. മലപ്പുറം വഴിക്കടവ് സ്വദേശികളായ മുക്രി തൊടി വീട്ടിൽ ഷിഹാബുദ്ദീൻ (35), മുക്രി തൊടി വീട്ടിൽ ഫിറോസ് (35), ആനപ്പട്ടത്ത് വീട്ടിൽ നൗഷാദ് അലി (34), ഇല്ലിക്കൽ വീട്ടിൽ അലി (39) എന്നിവരെയാണ് തൃശൂർ അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം.
2013 ഏപ്രിലിലാണ് പത്തു കിലോ കഞ്ചാവ് വാഹനത്തിൽ കടത്തി കൊണ്ടുവരുന്നതിനിടയിൽ ഇവർ പിടിയിലായത്. കേച്ചേരി പന്നിത്തടം റോഡിൽ കൂന്പുഴ പാലത്തിനടുത്തുവച്ച് കുന്നംകുളം പോലീസാണ് ഇവരെ പിടിച്ചത്.
പിക്കപ്പ് വാനിൽ ഫ്രൂട്ട്സ് ട്രേകൾക്കിടയിലായിരുന്നു കഞ്ചാവ്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി. സുനിൽ അഭിഭാഷകരായ പി.ആർ. വിഷ്ണുദത്തൻ, സി.ജെ. അമൽ, ആസാദ് സുനിൽ എന്നിവർ ഹാജരായി.
കഞ്ചാവ് കടത്ത്: നാലു പ്രതികൾക്ക് അഞ്ചുവർഷം കഠിനതടവ്
12:32 AM Mar 23, 2023 | Deepika.com