പത്തനംതിട്ട: നഷ്ടപ്പെട്ടുപോയ വായനാശീലം തിരികെപിടിച്ചെങ്കില് മാത്രമേ സാംസ്കാരിക സമ്പന്നത നമുക്ക് തുടര്‍ന്നും അവകാശപ്പെടാനാകൂവെന്നു പത്തനംതിട്ട രൂപതയുടെ പ്രഥമ അധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത. വല്യയന്തി എംഎസ്സി എല്‍പി സ്കൂളിന്റെ നവതി ആഘോഷവും വാര്‍ഷിക സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാതെ മൊബൈല്‍ ഫോണുകള്‍ക്ക് അടിമകളായി വളരുന്ന അന്തരീക്ഷത്തില്‍ നിന്നു നന്മയുള്ള തലമുറയെ സൃഷ്ടിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നു യോഗത്തില്‍ അധ്യക്ഷത വഹിച്ച പത്തനംതിട്ട രൂപതാധ്യക്ഷന്‍ സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണജൂബിലിയും മെത്രാഭിഷേകത്തിന്റെ രജത ജൂബിലിയും ആഘോഷിക്കുന്ന യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയെ പ്രഥമാധ്യാപകന് തോമസ് ജോര്‍ജ് പൊന്നാടയണിയിച്ച് ആദരിച്ചു.
നവതി ആഘോഷവുമായി ബന്ധപ്പെട്ട് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മപരിപാടികള്‍ പ്രകാശനം ചെയ്തു. സ്കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ടിന്റെ ആദ്യ സംഭാവന മാത്യു മാങ്കാവില്‍ നിന്നു മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ഷാജി മാണികുളം സ്വീകരിച്ചു.
രൂപത കറസ്പോണ്ടന്റ് ഫാ. വര്‍ഗീസ് മാത്യു കാലായില്വടക്കേതില്, വല്യയന്തി ജറുസലേം മാര്‍ത്തോമ്മ പള്ളി വികാരി റവ. അനില്‍ ടി. തോമസ്, സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. ക്രിസ്റ്റി ജോണ്‍ ഒഐസി, വാര്‍ഡ് കൗണ്‍സിലര്‍ ആന്‍സി തോമസ്, നവതി ആഘോഷക്കമ്മിറ്റി ചെയര്മാന് തോമസ് മാത്യു കാട്ടുകല്ലില്‍, വൈസ് ചെയര്മാന് സജി കെ. സൈമണ്‍, കണ്‍വീനര്‍ സാം മാത്യു വല്യക്കര, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോര്‍ജ് തോമസ് മേലക്കാലായില്, പൂര്‍വവിദ്യാര്‍ഥി പ്രതിനിധി എ.എസ്. സോമന്, പിടിഎ പ്രസിഡന്റ് ജി.എസ്. സൗമ്യ, വിദ്യാര്‍ഥി പ്രതിനിധി മിലന് മാത്യു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
ഉത്തമ സമൂഹത്തിനു വായനാശീലം അനിവാര്യം: യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം
10:47 PM Mar 22, 2023 | Deepika.com