ഇരിങ്ങാലക്കുട: രൂപത കെസിവൈഎമ്മിന്റെ 38-ാമത് വാർഷിക സെനറ്റ് സമ്മേളനം വികാരി ജനറാൾ മോണ്‍ ജോസ് മഞ്ഞളി ഉദ്ഘാടനം ചെയ്തു.
രൂപത കെസിവൈഎം ചെയർമാൻ നിഖിൽ ലിയോണ്‍സ് മൂഞ്ഞേലി അധ്യക്ഷതവഹിച്ചു. നടവരന്പ് യൂണിറ്റ് ഡയറക്ടർ ഫാ. വർഗീസ് ചാലിശേരി, രൂപത കേന്ദ്രസമിതി പ്രസിഡന്റ് ജോഷി പുത്തിരിക്കൽ എന്നിവർ സന്നിഹിതരായിരുന്നു. രൂപത കെസിവൈഎം ഡയറക്ടർ ഫാ. ചാക്കോ കാട്ടുപറന്പിൽ, ഫെബിൻ കൊടിയൻ, റിജോ ജോയ്, സിസ്റ്റർ പുഷ്പ സിഎച്ച്എഫ്, ആൻലിൻ ഫ്രാൻസിസ്, ആൽബിൻ ജോയ്, എമിൽ ഡേവിസ്, ഡിംബിൾ ജോയ്, ലിബിൻ മുരിങ്ങലത്ത്, ആൽവിൻ ബാബു എന്നിവർ നേതൃത്വം നൽകി.
ഇരിങ്ങാലക്കുട രൂപത കെസിവൈഎം വാർഷിക സമ്മേളനം
01:01 AM Mar 22, 2023 | Deepika.com