മേലൂർ: വഴിയാത്രക്കാർക്കും സഹകാരികൾക്കും കനത്ത ചൂടിൽ നിന്നും ആശ്വാസമേകാൻ സഹകരണ തണ്ണീർപന്തലുകൾ ഒരുങ്ങി. മേലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് സഹകരണ തണ്ണീർപന്തലുകൾ തയ്യാറാക്കിയത്.
പ്രധാന ഓഫീസിന് മുന്നിൽ ഒരുക്കിയ ദാഹജലവും ഫലവും നൽകി പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഇ.കെ. കൃഷ്ണൻ അധ്യക്ഷനായി. പൂലാനി, പാലപ്പിള്ളി, മുരിങ്ങൂർ, അടിച്ചിലി എന്നീ ബ്രാഞ്ചുകളിൽ ഒരുക്കിയ തണ്ണീർപന്തലുകളുടെ ഉദ്ഘാടനം ഡയറക്ടർ ബോർഡ് അംഗങ്ങളായ മധു തൂപ്രത്ത്, സന്ധ്യ ബാബു, സിസിലി തോമസ്, സിന്ദു രാധാകൃഷ്ണൻ എന്നിവർ നിർവഹിച്ചു.
സഹകരണ തണ്ണീർപന്തൽ തയാറായി
01:01 AM Mar 22, 2023 | Deepika.com