കൊടുങ്ങല്ലൂർ: നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയ കന്നുകുട്ടികൾക്കുള്ള തീറ്റ വിതരണം നടത്തി.
നാലുമാസം മുതൽ ആറുമാസം വരെയുള്ള കന്നുകുട്ടികൾക്ക് ആവശ്യമായ തീറ്റ 50% സബ്സിഡി നിരക്കിലാണ് വിതരണം നടത്തുന്നത്. 7,62,500 രൂപ ചിലവഴിച്ച് നടപ്പാക്കുന്ന ക്ഷീരപദ്ധതിയിൽ 61 പേർക്കാണ് മേത്തല കണ്ടംകുളം ക്ഷീരസംഘത്തിൽവച്ച് വിതരണം നടത്തിയത്. നഗരസഭ വികസന സ്ഥിരംസമിതി ചെയർപേഴ്സണ്‍ ലത ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു.
ചെയർപേഴ്സണ്‍ എം.യു. ഷിനിജ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ്, പ്രതിപക്ഷ കൗണ്‍സിലർ ടി.എസ്. സജീവൻ. വാർഡ് കൗണ്‍സലർ ഇ.ജെ. ഹിമേഷ്, കെ.പി. ഉണ്ണികൃഷ്ണൻ, ഡോ. ഇന്ദു എന്നിവർ സംസാരിച്ചു.
ഡോ. ഷബന പദ്ധതി വിശദീകരണം നടത്തി
തീറ്റ വിതരണം നടത്തി
01:00 AM Mar 22, 2023 | Deepika.com