മേലൂർ: റോഡിൽ വൈദ്യുതി പോസ്റ്റ് നിൽക്കുന്നതിൽ ആശങ്കയോടെ യാത്രക്കാർ.
കുവക്കാട്ടുകുന്ന്- പാലപ്പിള്ളി റോഡിലാണ് അപകടകരമായ രീതിയിൽ വൈദ്യുതി പോസ്റ്റുകൾ സ്ഥിതി ചെയ്യുന്നത്. ജല അഥോറിറ്റിയുടെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്ക് പൊളിച്ചയിടങ്ങളിൽ ടാറിടൽ നടത്തിയപ്പോൾ വൈദ്യുതി പോസ്റ്റ് റോഡിന് ഒപ്പമായതെന്ന് പ്രദേശവാസികൾ പറയുന്നു.
അപകട ഭീഷണി സൃഷ്ടിക്കുന്ന പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.
റോഡിൽ വൈദ്യുതി പോസ്റ്റ്; ആശങ്കയോടെ യാത്രക്കാർ
01:00 AM Mar 22, 2023 | Deepika.com