തിരുവില്വാമല: സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ, റീജിയണൽ ഡയറക്ടറേറ്റ് ഓഫ് സ്കിൽ ഡവലപ്മെന്റ് ആന്‍ഡ് എന്റർപ്രണർഷിപ് തിരുവനന്തപുരം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇൻഫർമേഷൻ ടെക്നോളജി കാലിക്കട്ട്, മോഡൽ കരിയർ സെന്റർ കോഴിക്കോട്, നെഹ്രു ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ എന്നിവയുടെ സഹകരത്തോടെ ഏപ്രിൽ 2ന് തിരുവില്വാമല പാന്പാടി നെഹ്രു കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് റിസർച്ച് സെന്ററിൽ നടക്കുന്ന മെഗാ തൊഴിൽമേള കേന്ദ്ര തൊഴിൽമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.
അയ്യായിരത്തിലധികം തൊഴിലവസരങ്ങളാണ് ഇതുവഴി നൽകുന്നത്. ജോബ് ഫെയർ തികച്ചും സൗജന്യമായണ് നടപ്പിലാക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഉദ്യോഗാർഥികൾക്ക് പുറമെ തൊഴിൽ ദാതാക്കൾക്കും ജോബ് ഫെയറിന്റെ ഭാഗമായി രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് 8113008777, 8129701663, 9496320663 എന്ന നന്പറിൽ ബന്ധപ്പെടണം.
തൊഴിൽമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ രണ്ടിന് നെഹ്രു കോളജ് കാന്പസിൽ എത്തിചേരണമെന്നും സൊസൈറ്റി ഫോർ ഇന്റർനാഷണൽ പ്രോഗ്രാം സിഇഒ പി.ജി. രാമചന്ദ്രൻ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ എം. ശ്രീനിവാസ്, ഡോ. സുധീർ മാരാർ, സി. ഗോപിനാഥ്, എം. സതീഷ്കുമാർ, പി.എസ്. കണ്ണൻ, പി.ആർ. രാജ്കുമാർ എന്നിവർ പത്രസമ്മേളത്തിൽ അറിയിച്ചു.
പാന്പാടി നെഹ്റു കോളജിൽ സൗജന്യ മെഗാതൊഴിൽ മേള ഏപ്രിൽ രണ്ടിന്
12:55 AM Mar 22, 2023 | Deepika.com