വടക്കാഞ്ചേരി: രമ്യഹരിദാസ് എംപിയുടെ നിർദേശപ്രകാരം റെയിൽവെ വികസന സമിതി അംഗങ്ങൾ റെയിൽവേ സ്റ്റേഷനിലെ നിർമാണ പ്രവർത്തനങ്ങൾ സന്ദർശിച്ച് വിലയിരുത്തി. പ്ലാറ്റ് ഫോം ഉയരം കൂട്ടൽ, വെയ്റ്റിംഗ് ഷെഡ് എന്നിവയുടെ നിർമാണം ഏപ്രിൽ മാസത്തോടെ അവസാനിപ്പിക്കും.
പ്ലാറ്റ്ഫോം വിപുലീകരണം രണ്ടാം ഘട്ടം, കാന്റീൻ, റെയിൽവെസ്റ്റേഷൻ സൗന്ദര്യവത്്കരണം, കാട്ടിലങ്ങാടി ഫുട് ഓവർ ബ്രിഡ്ജ്, പുല്ലാനിക്കാട് അടിപ്പാത, എങ്കക്കാട് റെയിൽവെ മേൽപ്പാലം തുടങ്ങിയ വർക്കുകൾക്ക് എംപി നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് കാലത്ത് നിർത്തിയ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനസ്ഥാപിക്കാൻ റെയിൽവേയോടു എംപി നിർദേശിച്ചതായി വികസന സമിതി അംഗങ്ങൾ പറഞ്ഞു.
ഡിസിസി ജനറൽ സെക്രട്ടറിയും നഗരസഭ പ്രതിപക്ഷ നേതാവുമായ കെ. അജി ത്കുമാർ, ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ജിജോ കുര്യൻ, മണ്ഡലം പ്രസിഡന്റ് എ.എസ്. ഹംസ, നേതാക്കളായ ശശി മംഗലം, സുരേഷ് പാറയിൽ എന്നിവരാണു സന്ദർശനം നടത്തിയത്.
എംപിയുടെ നിർദേശപ്രകാരം കോണ്ഗ്രസ് നേതാക്കൾ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു
12:53 AM Mar 22, 2023 | Deepika.com