തൃശൂർ: ഭരണകൂട നടപടിക്രമങ്ങൾ നീതിന്യായ രംഗത്തേതടക്കം മാതൃഭാഷയിലേക്ക് മാറ്റിയെടുത്താൽ മാത്രമേ ഉപഭോക്തൃ ചൂഷണം നിയന്ത്രിക്കാനാവൂ എന്ന് അഡ്വ. എ.ഡി. ബെന്നി. ലോക ഉപഭോക്തൃ ദിനാചരണത്തോടനുബന്ധിച്ച് കണ്‍സ്യൂമർ പ്രൊട്ടക്ഷൻ കേരളയുടെ ആഭിമുഖ്യത്തിൽ തൃശൂർ നന്ദനം അപ്പാർട്ട്മെന്റ്സിൽ സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കണ്‍സ്യൂമർ പ്രൊട്ടക്ഷൻ കേരള പ്രസിഡന്റ് പ്രിൻസ് തെക്കൻ, ജോഷി പാച്ചൻ, വിൽസൻ പണ്ടാരവളപ്പിൽ, ഡോ.ടി.എ. അജിത്ത് എന്നിവർ പ്രസംഗിച്ചു.
സഹാറിന്റെ വീട് സന്ദർശിച്ചു
ചേർപ്പ്: ചിറയ്ക്കൽ കോട്ടത്ത് സദാചാര ആക്രമണത്തിൽ കൊല്ലപ്പെട്ട സഹാറിന്റെ വീട്ടിൽ സംസ്ഥാന യുവജനകമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം സന്ദർശനം നടത്തി. സഹാറിന്റെ ഉമ്മയെയും മറ്റു ബന്ധുക്കളെയും കണ്ട് വിവരങ്ങൾ തിരക്കി. കേസ് സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിന്റെ സമഗ്രമായ റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് ചിന്ത ജെറോം പറഞ്ഞു.
സർക്കാർ നടപടിക്രമങ്ങൾ മലയാളത്തിലാക്കണം: കണ്‍സ്യൂമർ പ്രൊട്ടക്ഷൻ
12:53 AM Mar 22, 2023 | Deepika.com