തൃശൂർ: താത്കാലിക ശുചീകരണ തൊഴിലാളികളുടെ സീനിയോറിറ്റി ലിസ്റ്റ് നിലനിൽക്കേ കോർപറേഷനിൽ പിൻവാതിൽ നിയമനം നടത്താനുള്ള മേയർ ഉൾപ്പെടുന്ന ഭരണസമിതിയുടെ നീക്കം അനുവദിക്കില്ലെന്നു ചൂണ്ടിക്കാട്ടി ഐഎൻടിയുസി തൃശൂർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. റീജണൽ പ്രസിഡന്റ് മോഹൻ നടോടി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ വി.എ. ഷംസുദീൻ, ജോണ്സൻ ആവോക്കാരൻ, ഇ. ഉണ്ണികൃഷ്ണൻ, കെ. ജയകുമാർ, ജെയ്സൻ മാളിയേക്കൽ തുടങ്ങിയവർ പങ്കെടുത്തു.
അംഗീകരിക്കില്ല: പ്രതിപക്ഷ നേതാക്കൾ
തൃശൂർ: ശക്തനിലെ മാലിന്യം വേർതിരിക്കാൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് പാർട്ടിക്കാരുടെ ശിപാർശയിലാണെന്ന് പ്രതിപക്ഷ നേതാക്കളായ രാജൻ പല്ലൻ, ജോണ് ഡാനിയൽ, സുനിൽ രാജ് എന്നിവർ പറഞ്ഞു. താത്കാലികമായി എടുക്കുന്നവരെ പിന്നീട് സ്ഥിരപ്പെടുത്തുമെന്ന വാഗ്ദാനവും ഉണ്ട്.
ഇത് അംഗീകരിക്കാനാവില്ലെന്നും കോർപറേഷന്റെ നിലവിലു ള്ള അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ലിസ്റ്റിൽ ഉള്ളവരെ ജോലിയിലേക്കു പരിഗണിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കോർപറേഷനിൽ പിൻവാതിൽ നിയമനം അനുവദിക്കില്ല: ഐഎൻടിയുസി
12:53 AM Mar 22, 2023 | Deepika.com