നെല്ലിന്‍റെ താങ്ങുവില സർക്കാർ ഉടൻ വിതരണം ചെയ്യണം: കേരള കോണ്‍ഗ്രസ്

12:53 AM Mar 22, 2023 | Deepika.com
പഴയന്നൂർ: നെൽകർഷകരിൽ നിന്നും സപ്ലൈകോ മുഖേന സർ ക്കാർ ശേഖരിച്ച നെല്ലിന്‍റെ താങ്ങുവില മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്കു വിതരണം ചെയ്യാത്തതിൽ കേരള കോണ്‍ഗ്രസ് ചേലക്കര നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. എത്രയും പെട്ടന്ന് നെല്ലിന്‍റെ വില കർഷകർക്കു വിതരണം ചെയ്യാൻ സർ ക്കാർ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ എം.പി. പോളി യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് ഷാജി തോമസ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ബിവിൻ പോൾ, സംസ്ഥാന കമ്മിറ്റി അംഗം കെ.യു. ജോർജ്, എബ്രാഹം വി.ടി. സെബാസ്റ്റ്യൻ ജോസ്, സി. എസ്. ഗോപകുമാർ, റെൻജി, ജോയി ജോസഫ്, എസ്. മുത്തു സാമി തുടങ്ങിയവർ പ്രസംഗിച്ചു.