വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിയമവിദ്യാർഥിനി മരിച്ചു
11:01 PM Mar 21, 2023 | Deepika.com
കുന്നംകുളം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിയമ വിദ്യാർഥിനി മരിച്ചു. കുന്നംകുളം അകതിയൂർ തറമേൽ വീട്ടിൽ രവീന്ദ്രന്റെ മകൾ അനുഷ (23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് കൂടിയായിരുന്ന അനുഷ മലപ്പുറം എംസിടി കോളജിലെ നിയമ ബിരുദ വിദ്യാർത്ഥിനിയായിരുന്നു. കോളജിനു സമീപം കഴിഞ്ഞയാഴ്ച അനുഷ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അമ്മ: ഷൈലജ. സഹോദരൻ: അക്ഷയ്. മൃതദേഹം പോലീസ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടം നടത്തി മേൽനടപടികൾ സ്വീകരിച്ചു.