ഏങ്ങണ്ടിയൂര്‍: ദേശീയ പാതയിൽ ചുള്ളിപ്പടിക്കു സമീപം ടോറസ് ലോറിയിടിച്ച് കാല്‍നടയാത്രക്കാരിയായ വയോധിക മരിച്ചു. ചുള്ളിപ്പടി സ്വദേശി രായംമരയ്ക്കാര്‍ വീട്ടില്‍ അബ്ദുള്ളക്കുട്ടിയുടെ ഭാര്യ ആമിനയാണ് (68) മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ടോറസ് ഇടിച്ച് റോഡിൽ വീണ ആമിനയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയതായി പറയുന്നു. ഇവർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മക്കൾ: മുഹമ്മദ്, നസീമ, ആത്തിക്ക.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ മൂന്നാമത്തെ ടോറസ് കയറിയ അപകടമാണിത്.
ഏങ്ങണ്ടിയൂരിൽ ടോറസ് ലോറിയിടിച്ച് വയോധിക മരിച്ചു
11:01 PM Mar 21, 2023 | Deepika.com