തൃശൂർ: വേനലിൽ ദാഹമകറ്റാൻ സംസ്ഥാന സർക്കാർ സഹകരണ വകുപ്പ് മുഖേന നടപ്പാക്കുന്ന സഹകരണ തണ്ണീർപന്തലിന് തൃശൂർ ടിബി റോഡിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ഹെഡ് ഓഫീസിനു മുന്നിൽ തുടക്കമായി. സൗത്ത് ഇന്ത്യൻ ബാങ്ക് സ്റ്റാഫ് ക്രെഡിറ്റ് സൊസൈറ്റിയാണ് തണ്ണീർപന്തൽ ഒരുക്കിയത്.
സൊസൈറ്റി പ്രസിഡന്റ് കെ.ആർ. ജിജി അധ്യക്ഷത വഹിച്ച ചടങ്ങ് തൃശൂർ പള്ളിക്കുളം ഡിവിഷൻ കൗണ്‍സിലർ സിന്ധു ആന്റോ ചാക്കോള ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി സെക്രട്ടറി രഞ്ജിത്ത് രാജൻ സ്വാഗതവും സൊസൈറ്റി ഭാരവാഹി അർണോൾഡ് സ്റ്റീഫൻ നന്ദിയും പറഞ്ഞു. എസ്ഐബി ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി ആർ. പ്രവീണ്‍, എസ്ഐബി എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി കെ.എൻ. അൻസിൽ, ജോസ് ആന്റോ എന്നിവർ പ്രസംഗിച്ചു.
ദാഹമകറ്റാൻ തണ്ണീർപന്തൽ
01:07 AM Mar 21, 2023 | Deepika.com