ഡോ​ൺ​ബോ​സ്കോ ഡ​യ​മ​ണ്ട് ജൂ​ബി​ലി 5K മാ​ര​ത്ത​ൺ ഏ​പ്രി​ൽ ഒ​ന്നി​ന്

01:07 AM Mar 21, 2023 | Deepika.com
ഇ​രി​ങ്ങാ​ല​ക്കു​ട: ഡോ​ൺ​ബോ​സ്കോ സ്കൂ​ളി​ന്‍റെ ഡ​യ​മ​ണ്ട് ജൂ​ബി​ലി 5കെ ​മാ​ര​ത്ത​ൺ ഏ​പ്രി​ൽ ഒ​ന്നി​നു ന​ട​ക്കും. സൂം​ബ ഡാ​ൻ​സോ​ടെ​യു​ള്ള വാം ​അ​പ്പ് സെ​ഷ​ൻ രാ​വി​ലെ 6.30ന് ​സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പു മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു മാ​ര​ത്ത​ൺ ഫ്ലാ​ഗ് ഒാ​ഫ് ചെ​യ്യും. സ്കൂ​ൾ ഗേ​റ്റി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന മാ​ര​ത്ത​ൺ ഠാ​ണാ, കാ​ട്ടൂ​ർ ബൈ​പ്പാ​സ് റോ​ഡ്, ബ​സ് സ്റ്റാ​ൻ​ഡ്, ഠാ​ണാ മെ​യി​ൻ റോ​ഡ് വ​ഴി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ സ​മാ​പി​ക്കും. പു​രു​ഷ- വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ദ്യ മൂ​ന്നു സ്ഥാ​നം ക​ര​സ്ഥ​മാ​ക്കു​ന്ന​വ​ർ​ക്കു പ്ര​ത്യേ​ക മെ​മ​ന്‍റോ ന​ൽ​കി അ​നു​മോ​ദി​ക്കും. സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.
ര​ജി​സ്ട്രേ​ഷ​ൻ ഒാ​ൺ​ലൈ​നാ​യും ഒാ​ഫ് ലൈ​നാ​യും ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു‌​വെ​ന്നും പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം ടീ ​ഷ​ർ​ട്ട്, ഫി​നി​ഷ​ർ മെ​ഡ​ൽ, പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ സ​ർ​ട്ടി​ഫി ക്ക​റ്റ്, പ്രാ​ത​ൽ എ​ന്നി​വ ന​ൽ​കു​മെ​ന്നും റെ​ക്ട​റും വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ഫാ. ​ഇ​മ്മാ​നു​വ​ൽ വ​ട്ട​ക്കു​ന്നേ​ൽ അ​റി​യി​ച്ചു. ആ​യി​ര​ത്തോ​ളം പേ​രെ​ങ്കി​ലും മാ​ര​ത്ത​ണി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്ന് റ​ൺ ക്യാ​പ്റ്റ​ൻ സെ​ബാ​സ്റ്റ്യ​ൻ വി​ൻ​സ​ന്‍റ് പ​റ​ഞ്ഞു. diamond. donboscoijk.edu.in/5krun. registerഎ​ന്ന ലി​ങ്കി​ൽ ക​യ​റി ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.
2023 ജ​നു​വ​രി 27ന് ​മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്ത വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഡി​സം​ബ​ർ എ​ട്ടി​ന് സ​മാ​പി​ക്കും.
ഫാ. ​സ​ന്തോ​ഷ് മാ​ത്യു,ഫാ. ​ജോ​യ്സ​ൺ മു​ള​വ​രി​ക്ക​ൽ, ഫാ. ​മ​നു പീ​ടി​ക​യി​ൽ, ഫാ. ​ജോ​സി​ൻ താ​ഴ​ത്തേ​റ്റ്, സി​സ്റ്റ​ർ വി.​പി. ഒാ​മ​ന, പോ​ൾ ജോ​സ്, സെ​ബി മാ​ളി​യേ​ക്ക​ൽ, ശി​വ​പ്ര​സാ​ദ് ശ്രീ​ധ​ര​ൻ, സി​ബി പോ​ൾ, ലൈ​സ സെ​ബാ​സ്റ്റ്യ​ൻ, ബി​നു ജോ​ൺ, വി​നി​ക് ജോ​സ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.