ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് മുന്നോടിയായി ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പങ്കാളി ക്ഷേത്രങ്ങളിൽ 25ന് നെയ്യ് സമർപ്പിക്കും.
തൃപ്രയാർ, ഉൗരകം, ചേർപ്പ്, ചാത്തക്കുടം, അന്തിക്കാട്, തൊട്ടിപ്പാൾ, കടലാശേരി പിഷാരിക്കൽ, എടക്കുന്നി, അയ്കുന്ന്, തൈക്കാട്ടുശേരി, കടുപ്പശേരി, ചൂരക്കോട്, പൂനിലാർക്കാവ്, ചാലക്കുടി പിഷാരിക്കൽ, ചക്കംകുളങ്ങര, കോടന്നൂർ, നാങ്കുളം, ശ്രീമാട്ടിൽ, നെട്ടിശേരി, കല്ലേലി, ചിറ്റിച്ചാത്തക്കുടം, മേടംകുളം എന്നീ ക്ഷേത്രങ്ങളിലും പെരുവനം ഗ്രാമാധിപ ക്ഷേത്രമായ പെരുവനം മഹാദേവക്ഷേത്രത്തിലും, ഗ്രാമപരദേവതയായ തിരുവുള്ളക്കാവ് ക്ഷേത്രത്തിലും അനുബന്ധക്ഷേത്രങ്ങളായ പിടിക്കപ്പറന്പ് ,വല്ലച്ചിറ, പല്ലിശേരി, കണ്ഠേശ്വരം, നറുകുളങ്ങര ക്ഷേത്രങ്ങളിലും പെരുവനം ഗ്രാമത്തിന്റെ നാലതിരുകൾ വേർത്തിരിക്കുന്ന കിഴക്കു കുതിരാൻ വടക്ക് അകമല,പടിഞ്ഞാറ് എടത്തിരുത്തി അയ്യപ്പൻകാവ്, തെക്ക് ഉഴുവത്ത് ശാസ്താ ക്ഷേത്രങ്ങളിലും ദേവസ്വം കീഴേടങ്ങളായ ഞെരൂക്കാവ്, ചിറ്റേങ്ങര, തൊട്ടിപ്പാൾ മഹാവിഷ്ണു, തൃക്കണ്ടപുരം ക്ഷേത്രങ്ങളിലും ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നെയ് സമർപ്പിക്കും.
പതിനാല് ചെറുസംഘങ്ങളായി വെളുപ്പിന് 5ന് പുറപ്പെട്ട് 8 മണിക്കുള്ളിൽ 38 ക്ഷേത്രങ്ങളിലും നെയ് സമർപ്പിക്കും.
പങ്കാളി ക്ഷേത്രങ്ങളിൽ 25ന് നെയ്യ് സമർപ്പണം
01:07 AM Mar 21, 2023 | Deepika.com